തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം കോട്ടയം ഗവ: ദന്തൽ കോളേജ് പൊതുജനാരോഗ്യ ദന്ത വിഭാഗം NSS യൂണിറ്റ്, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്തചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്ന് ദിവസം ഗ്രാമ പഞ്ചായത്തിൽ നടന്ന ക്യാമ്പിൽ മുന്നൂറോളം പേർക്ക് ചികിത്സ ലഭിക്കുകയുണ്ടായി. ക്യാമ്പിന്റെ സമാപനത്തോടുനുബന്ധിച്ചു ദന്തൽ കോളേജ് NSS യൂണിറ്റിന് തീക്കോയി ഗ്രാമ പഞ്ചായത്ത് സ്നേഹോപഹാരം നൽകി.
പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ.സുമ ഭായി അമ്മ, മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ്, ഡോ.ഷിബു തോമസ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻകുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെംബർ സിറിൾ റോയി, ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ, ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision