കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് പ്രീ – എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റാ എന്‍ടി, ഡി.റ്റി.പി. കോഴ്സുകള്‍ക്ക് പരിശീലനം നല്‍കും.
18നും 25നും ഇടയില്‍ പ്രായമുള്ള എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. ഡി.റ്റി.പി. കോഴ്സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28 ന് വൈകുന്നേരം 4.30 ന് മുന്‍പായി അപേക്ഷ നല്‍കണം. ഫോണ്‍: 0484-2623304, 9188581148, 8921708401.












