ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ അരുവിത്തുറ സെന്റ ജോർജസ്സ് കോളേജിന്റെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിക്കുന്നു

spot_img

Date:

മൂന്ന്പതിറ്റാണ്ടിന്റെ സുത്യർഹ സേവനത്തിനു ശേഷം ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ അരുവിത്തുറ സെന്റ ജോർജസ്സ് കോളേജിന്റെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിക്കുന്നു.

അദ്ധേഹത്തിന്റെ യാത്രയപ്പുമായി ബദ്ധപ്പെട്ട് കോളേജിൽ നടന്ന സമ്മേളനങ്ങളിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ സാബു തോമസ്സ് കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ കോളേജ് ബർസാർ റവ ഫാ ജോർജ്ജ് പുല്ലു കാലായിൽമൻ PSC അംഗം പ്രഫ: ലോപ്പസ്സ് മാത്യു തുടങ്ങിയവർ പങ്കെടുത്തിരുന്നു തന്റെ സ്വന്തം കലാലയമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലേക്ക് 1992ൽ ഒരു അദ്ധ്യാപകനായി അദ്ധേഹം കടന്നുവന്നു.2010ൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടി പിന്നീടങ്ങോട്ട് കലാലയത്തിന്റെ സമസ്ത മേഖലകളിലും വെന്നി കൊടി പാറിക്കുന്ന ഒരു മേക്കാടൻ ഇഫക്ടിനാണ് നാട് സാഷ്യം വഹിച്ചത് എൻ എൻ എസ്സ്ന്റെ ചുമതലക്കാരനായി 4 വർഷവും എൻ സി സിയുടെ അമരക്കാരനായി 5വർഷവും കോളേജിന്റെ ഐക്യം ഏസി കോഡിനേറ്ററായി 3 വർഷവും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2016 മുതൽ കോളേജിന്റെ ഗവേണിങ്ങ് ബോഡി അംഗമായും സേവനമനുഷ്ഠിച്ചു 2019 ലാണ് ഡോ റെജി വർഗ്ഗീസ്റ്റ്മേക്കാടൻ അരുവിത്തുറ സെന്റ് ജോർജസ്സ്‌ കോള്ളിന്റെ പ്രിൻസിപ്പാളായി ചുമതലയേൽക്കുന്നത് കോറോണയെന്ന മാഹാവ്യാധി കാലത്ത് ഡോ റെജി വർഗ്ഗീസ്സ്മേക്കാടൻ കലാലയത്തെ നയിക്കണമെന്ന ദൈവ നിശ്ച്ചയത്തെ ശരിവയ്ക്കും വിധമായിരുന്നു പിന്നീടുള്ള അദേഹത്തിന്റെ പ്രവർത്തങ്ങൾ കോവിഡ് മഹാ മാരിയിൽ ലോകം വിറങ്ങലിക്കുകയും കലാലയങ്ങൾ അനാഥമാവുകയും ചെയ്തപ്പോൾ ഒരു പാന്റമിക്ക് കലണ്ടർ തയ്യാറാക്കി പരിമിതികളെ സാധ്യതകളാക്കി വിദ്യാദാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് അദ്ധേഹം കലാലയത്തെ നയിച്ചു രാജ്യത്തിനകത്തും പുറത്തുമുള്ള അതിവിശിഷ്ട വ്യക്തിത്വങ്ങൾ വെബിനാറുകളിലൂടി കോളേജിന്റെ പാഠ്യതരപ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരത്തിൽ 200 റോളം വെബിനാറുകളാണ് 2020 – 21 വർഷത്തിൽ നടന്നത് സംസ്ഥാനത്ത് ഒരു ക്യാപസ്സും പാൻഡമിക്ക് കാലത്ത് ഇത്ര സജീവമായി പ്രവർത്തിച്ചിട്ടില്ല അക്കാദമിക രംഗത്ത് നിരവധി അംഗികാരങ്ങളും ഈ കാലയളവിൽ കോളേജിനെ തേടിയെത്തി ക്യാംപസിന്റെ ഭൗതീക രംഗത്തും വലിയ കുതിപ്പാണ് ഈ കാലയളവിൽ ഉണ്ടായത് പുതിയ സയൻസ്സ് ബ്ലോക്ക് ക്യാപസിന് സ്വന്തമായി ട്രാൻസ്സ് ഫോമർ,ജനറേറ്റർ റൂം,പുതിയ ലൈബ്രറി കം അഡ്മിനിട്രേറ്റിവ് ബ്ലോക്ക് ഓപ്പൺജീനേഷ്യം 40 KV സോളാർ പാനൽ പവ്വർ യൂണിറ്റ്എന്നിവ പൂർത്തിയാക്കുന്നതിന് കോളേജ് മാനേജർ വെരി റവ ഡോ: അഗസ്റ്റ്യൻ പാലക്കാപറമ്പിൽ കോളേജ് ബർസാർ റവ ഫാ ജോർജ് പുല്ലു കാലായിക്കുമൊപ്പം മുന്നണിപ്പോരാളിയായി.കഴിഞ്ഞ മൂന്നു വർഷങ്ങളിൽ യൂണിവേഴ്സിറ്റി റാങ്കുകളുടെ പെരുമഴയാണ് ക്യാപസിൽ പെയ്തിറങ്ങിയത് 100റിൽപരം റാങ്കുകൾ ഈ കാലഘടത്തിൽ ക്യാപസിനു ലഭിച്ചു. പ്രിൻസിപ്പാളായി ചുമതലയേറ്റ ശേഷം നാളിതു വരെ തനിക്ക് അർഹമായ ഒരു ലീവു പോലും എടുക്കാതെ നിദാന്ത ജാഗ്രതയോടെ അദ്ധേഹം കലാലയത്തിന്റെ കാവലാളായി സുത്യർഹമായ 31 വർഷത്തെ സേവനങ്ങൾക്കു ശേഷം കലാലയത്തിന്റെ ഈ ഉരുക്കു മനുഷ്യൻ സെന്റ് ജോർജ് കോളേജിന്റെ പടികളിറക്കുബോൾ നികത്താനാവാത്ത ശൂന്യതയാവും ക്യാപസിനുണ്ടാവുക. അരുവിത്തുറ ഇടവക മേക്കാട്ട് മത്തായി വർഗ്ഗീസിന്റെയും മറിയക്കുട്ടിയുടെയും 8 മക്കളിൽ ഏഴാമനായി ജനിച്ച ഇദ്ധേഹത്തിന്റെഭാര്യ ബിന്ദുവും മക്കൾ ഡോ അഖിൽ റെജിയും ഡോ അരതി റെജി യുമാണ്

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related