ഹെർണിയ സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ജൂൺ 7-ന് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫ്രാൻസിസ് പാപ്പായെ ഡിസ്ചാർജ് ചെയ്തു. ഇന്ന് വെള്ളിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ മടങ്ങിയെത്തി. വരുന്ന വഴി പാപ്പാ മരിയ മേജർ ബസിലിക്കയിൽ പരിശുദ്ധ കന്യക മാതാവിന്റെ മുന്നിൽ പ്രാർത്ഥിക്കാൻ പതിവ് പോലെ എത്തി.
ജൂൺ 7ന് നടന്ന ഉദര ശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിലായിരുന്ന പാപ്പാ വെള്ളിയാഴ്ച രാവിലെ ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ തിരിച്ചെത്തി. ആശുപത്രി വിട്ടു പോരുകയായിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ കാർ നിറുത്തി അൽപനേരം അവിടെയുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു.
ഇന്ന് രാവിലെ ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വ്യാഴാഴ്ച ഒരു ഹ്രസ്വ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിനിമയ കാര്യാലയ ഡയറക്ടർ മത്തേയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചിരുന്നു. പാപ്പാ സുഖമായിരിക്കുന്നുവെന്ന് പാപ്പയുടെ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സെർജ്ജോ ആൽഫിയേരി പറഞ്ഞു.
എങ്ങനെയിരിക്കുന്നു എന്നുള്ള ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പാപ്പാ, “ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന് തമാശ പറഞ്ഞു. ഗ്രീസിലെ കുടിയേറ്റക്കാരുടെ ദാരുണ മരണത്തിൽ തന്റെ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision