പാപം നമ്മെ യേശുവിൽ നിന്ന് അകറ്റുന്നു, പാപം നമ്മെ ദുഷിച്ച എണ്ണയാക്കി മാറ്റുന്നു. സാധാരണയായി കീശയിൽ നിന്ന് പിശാച് പുറത്തുരുന്നു – ഇത് നാം മറക്കുരുത് സൂക്ഷിക്കുക. എന്നിരുന്നാലും, ലോകത്തിൽ ക്രിസ്തുവിൻറെ സുഗന്ധമായിരിക്കുക എന്ന ഈ മഹത്തായ വിളി, നമ്മുടെ ചുറ്റുപാടിൽ, നമുക്ക് കഴിയുന്നിടത്തോളം, സാക്ഷാത്ക്കരിക്കാനുള്ള പ്രതിബദ്ധതയിൽ നിന്ന് ഇത് നമ്മെ വ്യതിചലിപ്പിക്കരുത്. “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം” (ഗലാ 5:22) എന്നീ “ആത്മാവിൻറെ ഫലങ്ങളിൽ” നിന്ന് ക്രിസ്തുവിൻറെ സുഗന്ധം പരക്കുന്നു. ഇതു പറഞ്ഞത് പൗലോസാണ്, ഈ സദ്ഗുണങ്ങളുള്ള ഒരു വ്യക്തിയെ കണ്ടെത്തുന്നത് എത്ര മനോഹരമാണ്: സ്നേഹം, സ്നേഹമുള്ള ഒരു വ്യക്തി, സന്തോഷമുള്ള ഒരു വ്യക്തി, സമാധാനം സൃഷ്ടിക്കുന്ന ഒരു വ്യക്തി, പിശുക്ക് കാണിക്കാത്തവനായ ഒരു മഹാമനസ്കൻ, ഉദാരൻ, എല്ലാവരേയും സ്വാഗതം ചെയ്യുന്ന, ഒരു നല്ല വ്യക്തി. ഒരു നല്ല മനുഷ്യനെ, വിശ്വസ്തനെ, സൗമ്യനായവനെ, അഹങ്കാരമില്ലാത്തവനെ കണ്ടെത്തുന്നത് സന്തോഷകരമാണ് …, ഇത്തരം ആളുകളെ നാം കണ്ടെത്തുമ്പോൾ ആർക്കെങ്കിലും നമുക്ക് ചുറ്റും അൽപം ക്രിസ്തുവിൻറെ ആത്മാവിൻറെ സുഗന്ധം അനുഭവപ്പെടും. നാം അഭിഷിക്കരാണെന്ന, പരിശുദ്ധാരൂപിയാൽ അഭിഷിക്തരാണെന്ന അവബോധം കൂടുതലുള്ളവരായി നമ്മെ മാറ്റാൻ നമുക്കു ആ ആത്മാവിനോട് പ്രാർത്ഥിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision