സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന
1500 ൽ ഏറെ ക്ഷേമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഓർഫനേജ്
കൺട്രോൾ ബോർഡ് മെമ്പറായി മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ട ബഹു റോയി മാത്യു വടക്കേൽ അച്ചന് ആശംസകളും പ്രാർത്ഥനയും.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ ചെങ്കല്ലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജ് അടക്കം വയോജനങ്ങൾ, വിധവകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ അഗതികൾ, മാനസിക രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് എല്ലാം അഭയം നൽകുന്ന നിരവധി സ്ഥാപനങ്ങളാണ് അച്ചന്റെ നേതൃത്വത്തിൽ നടത്തുന്നത്.
1987 ൽ കാഞ്ഞിരപ്പള്ളി സെമിനാരിയിൽ എന്റെ ആദ്യ ബാച്ച് വിദ്യാർത്ഥി ആയിരുന്ന അച്ചൻ 10 വർഷം മുൻപ് ദേവമാതാ കോളേജിലും എന്റെ വീട്ടിലും വന്നത് നന്ദിപൂർവ്വം ഓർക്കുന്നു. സ്വന്തം പ്രവർത്തിയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പകർന്നു നൽകുന്ന പ്രിയ ബഹു വടക്കേൽ അച്ചന്റെയും അച്ചന്റെ സഹശുശ്രുഷികളുടെയും രൂപതയുടെയും പ്രവർത്തനങ്ങളെ നല്ലവനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.













