കൊച്ചി: ദിവ്യരക്ഷക സഭയുടെ (സിഎസ്എസ്ആർ) ലിഗോരി പ്രോവിൻസിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. പോളി കണ്ണമ്പുഴയെ തെരഞ്ഞെടുത്തു. കോട്ടയം വടവാതൂർ ആർആർസി ധ്യാന കേന്ദ്രത്തിൽ നടന്ന നാലാമത് പ്രൊവിൻഷ്യൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കൗൺസിലർമാരായി ഫാ. ഷിജു മുല്ലശേരി, ഫാ. ഷിജോ മേപ്പിള്ളി, ഫാ. ജിയോ നമ്പൂടകത്ത്, ഫാ. ബിജോ മേപ്രത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
