ഫാ. ജോർജ് നേരേ വീട്ടിൽ നിര്യാണത്തിൽ അനുശോചിച്ചു

spot_img

Date:

കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരേ വീട്ടിലിന്റെ നിര്യാണത്തിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയോ ഷ്യസ് , സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അനുശോചനമറിയിച്ചു കഴിഞ്ഞ 15 വർഷത്തോളമായി എറണാകുളം-അങ്കമാലി അതിരൂപതാ സമിതിയുടെ ഡയക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ഇതര മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും മദ്യ വിരുദ്ധ സമര – പോരാട്ടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഫാദർ . നിരവധി സമരങ്ങൾക്കും മദ്യ വിരുദ്ധ പദയാത്രകൾക്കും നേതൃത്വം നല്കി. ഒപ്പമുള്ള പ്രവർത്തകരെ അംഗീകരിച്ചും പരിഗണിച്ചും അവരോട് ഒപ്പം നിലകൊണ്ടും മാതൃകാ പരമായ നേതൃത്വമാണ് നിർവ്വഹിച്ചിട്ടുള്ളത്. ലഹരിക്കെതിരായ പോരാട്ടത്തെ ഏറ്റവും വലിയ സാമൂഹിക സേവനമായി അച്ചൻ കണ്ടു. ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെന്നവണ്ണം മദ്യ വിരുദ്ധ പോരാട്ട രംഗത്ത് നിലകൊണ്ടു. കെ സി എസ് എൽ സംഘടയുടെ അതിരൂപതാ ഡയക്ടറായും അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മദ്യ വിരുദ്ധ സംഘടനകൾക്ക് ഒരു തീരാ നഷ്ടമാണ് അച്ചന്റെ വേർപാട്. കേരള മദ്യ വിരുദ്ധ ഏകോപന സമിതിക്ക് വേണ്ടി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ അനുശോചനം അറിയിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related