ശനിയാഴ്ചയാണ്ഫ്രാ ൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അന്നു തന്നെ പാപ്പാ ഉത്തർപ്രദേശിലെ ജാൻസി രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി വൈദികൻ വിൽഫ്രെഡ് ഗ്രിഗറി മൊറാസിനെ നിയമിച്ചു.
വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ വല്ലാർപാടം തീർത്ഥാടനകേന്ദ്രത്തിൻറെ റെക്ടറും വികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു. മെത്രാഭിഷേകം വല്ലാർപാടം ബസിലിക്കാങ്കണത്തിൽ വച്ച് ജൂൺ 30-ന് നടത്തപ്പെടും.
1969 ജൂലൈ 26-ന് ഏരൂരിൽ ജനിച്ച അദ്ദേഹം 1994 ഏപ്രിൽ 11-ന് പൗരോഹിത്യം സ്വീകരിച്ചു. ബാംഗ്ലൂരിലെ സെൻറ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ഇടവക സഹവികാരി, വികാരി, വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരിയുടെ റെക്ടർ, കാർമ്മൽഗിരി സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ആദ്ധ്യാത്മിക നിയന്താവ് എന്നീ നിലകളിലും നിയുക്ത സഹായമെത്രാൻ ആൻറണി വാലുങ്കൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.












