അതിരമ്പുഴ കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാ അനീഷ് മുണ്ടിയാനിക്കൽ MSFS സ്മാരക പ്രഥമ ബൈബിൾ ക്വിസ്.
പൊതുനിർദ്ദേശങ്ങൾ
1.എല്ലാ കത്തോലിക്കാ വിഭാഗത്തിലും പെട്ട മലയാളികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നത് .
2.ഇത് ഒരു ഫാമിലി ക്വിസ് മത്സരമാണ് .ഒരേ കുടുംബത്തിലെ 12 വയസ്സ് പൂർത്തിയായ വ്യക്തികളിൽ നിന്ന് ഏതെങ്കിലും രണ്ട് പേർ അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് .ഉയർന്ന പ്രായപരിധി ഇല്ല .ഒരു വീട്ടിൽ നിന്ന് ഒന്നിലധികം ടീമിന് പങ്കെടുക്കാനാവില്ല .
- ഒരാൾക്ക് മാത്രമായി യാതൊരു കാരണവശാലും പങ്കെടുക്കാനാവില്ല
- രണ്ട് ഘട്ടങ്ങളായി നടത്തപ്പെടുന്ന മത്സരത്തിന്റെ പ്രാരംഭ ഘട്ടം ഓൺലൈനിൽ ആണ് നടത്തപ്പെടുന്നത്.
5.ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനിൽ 2022 മെയ് 15 , 8 PM
( IST )ന് മുമ്പായി രജിസ്റ്റർ ചെയ്തിരിക്കണം
6.ഓൺലൈൻ രജിസ്ട്രേഷന് ഫീസ് ഇല്ല.
- പ്രാരംഭ ഘട്ടം വിജയിക്കുന്ന കുറഞ്ഞത് 10 ടീമെങ്കിലും ഫൈനൽ റൗണ്ടിലേയ്ക്ക് യോഗ്യത നേടും .ഫൈനൽ റൗണ്ടിലെ ടീമുകളുടെ എണ്ണം പരമാവധി 15 വരെയും ആകാം .
- പ്രാരംഭ റൗണ്ടിൽ നിന്നും യോഗ്യത നേടുന്നവർ 2022 ജൂൺ 9 ന് അതിരമ്പുഴ കാരിസ് ഭവനിൽ വെച്ച് നടത്തപ്പെടുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുക്കേണ്ടതാണ് .
9.ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ഏതെങ്കിലും ടീം മത്സരത്തിൽ പങ്കെടുക്കുവാനുള്ള അസൗകര്യം സംഘാടകരെ നിശ്ചിത സമയത്തിനുള്ളിൽ അറിയിച്ചാൽ അവരെ നീക്കി തൊട്ടടുത്ത സ്ഥാനക്കാർക്ക് അവസരം നല്കുന്നതായിരിക്കും അത്തരം അവസരങ്ങളിൽ പിന്മാറിയ ടീമിന് പ്രോത്സാഹ്ന സമ്മാനം നല്കുന്ന തായിരി ക്കും.
10.ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്ന ടീമുകൾ സ്വന്തം ചെലവിൽ കാരിസ് ഭവനിൽ എത്തിചേരേണ്ടതാണ് .കൗണ്ടറിൽ വീണ്ടും രജിസ്റ്റർ ചെയ്യണ്ടതാണ് .നിശ്ചിത രജിസ്ട്രേഷൻ ഫീസും ഉണ്ടാവും .
11 ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾക്ക് 5000/- രൂപ , 3000/- രൂപ , 2000 /- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും എവർ റോളിംങ്ങ് ട്രോഫിയും സർട്ടിഫിക്കറ്റും നല്കുന്നതാണ് .
12.ഫൈനലിൽ മത്സരിക്കുന്ന മറ്റെല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നല്കുന്നതാണ് .
13 മത്സരം സംബന്ധിച്ച ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും .
- പ്രാഥമിക റൗണ്ടിലും ഫൈനൽ റൗണ്ടിലും ചോദ്യങ്ങൾ എല്ലാം മലയാളത്തിലായിരിക്കും
15.പ്രാഥമിക റൗണ്ടിൽ 100 ചോദ്യങ്ങൾ ഉണ്ടാവും .നിശ്ചിത സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കി സബ്മിറ്റ് ചെയ്യണം .
16 പഠന വിഷയങ്ങൾ
a. ബൈബിൾ ലോഗോസ് ക്വിസ് 2022 ലെ പാഠഭാഗങ്ങൾ
b.വി അൽഫോൻസാമ്മ യുടെ ജീവ ചരിത്രം
c.സഭാ പരമായ പൊതു ചോദ്യങ്ങളും അനീഷച്ചനെ കുറിച്ചുമുള്ള ചോദ്യങ്ങൾ
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ വി അൽഫോൻസാമ്മയുടെയും അനീഷ് അച്ചനെയും സംബന്ധിച്ച പാഠഭാഗളുടെ PDF ഫയൽ നല്കുന്നതായിരിക്കും
17.ക്വിസ് സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ. 9447418157
or 9745409045
രജിസ്റ്റർ ചെയ്യാൻ 👇
https://forms.gle/EWQiNYbofmctQgi69