ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. നാരായൺപുർ ഗ്രാമത്തിലെ നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്കൂളിലാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം, കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപകൻ കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.














