ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജിൻറെ സ്ഥാപക ദിനം ആഗസ്റ്റ് നാലിന് ആചരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിയൻ തോണിക്കുഴി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. മാർട്ടിൻ കല്ലറക്കൽ, പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് ഡയറക്ടർ
ഡോ. ജോർജുകുട്ടി വട്ടോത്ത്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രൊഫ. ബിനു എം ബി എന്നിവർ പ്രസംഗിച്ചു. കേളേജിന്റെ ആരംഭം മുതൽ സേവനമനുഷ്ടിക്കുന്ന ഓഫീസ് സൂപ്രണ്ട് താരാ മാത്യുവിനെ യോഗത്തിൽ ആദരിച്ചു.1995 ആഗസ്റ്റ് നാലിന് സ്ഥാപിതമായ കോളേജിൽ ഇന്ന് വിവിധ
തൊഴിലധിഷ്ഠിത ന്യു ജനറേഷൻ കോഴ്സുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും എഴുപത്തിയഞ്ചോളം സ്റ്റാഫും ഉണ്ട്. വിപുലമായ പേൾ ജൂബിലി ആഘോഷങ്ങൾക്കായി കോളേജ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.












