തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനി സ്വാമിയെ നേരിടാൻ ഡിഎംകെയിൽ ചേരുകയാണ് ഉചിതമെന്ന് ഒപിഎസ് പറഞ്ഞതായി അനുയായികൾ പറഞ്ഞു.
ചെന്നൈയിലെ ഹോട്ടലിലേക്ക് മാറിയ ഒ. പനീർസെൽവം രാവിലെ ഡിഎംകെ ആസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം. തേനിയിൽ ഒന്നോ രണ്ടോ സീറ്റ് ഡിഎംകെ ഒപിഎസിനും അനുയായികൾക്കും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.












