ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാകിസ്താന് കത്തെഴുതി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ.
ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ടാണ് കത്ത്. സുനിൽ ഗവാസ്കർ, കപിൽ ദേവ് ഉൾപ്പെടെ 14 താരങ്ങൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പലും കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും കത്തിൽ കുറിച്ചു.












