പാലക്കാട് അട്ടപ്പാടിയിൽ വനപ്രദേശത്ത് കടുവ സെൻസസിനിടെ കാണാതായ വനപാലകർ തിരിച്ചെത്തി. ഇന്നലെ വൈകിട്ടാണ് 2 വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചംഗസംഘം വനത്തിൽ അകപ്പെട്ടത്.
അട്ടപ്പാടിയിലെ കണ്ണിക്കര വനപ്രദേശത്താണ് വനപാലകർ കടുവ സെൻസസിനായി പോയത്. എന്നാൽ വഴി അറിയാതെ സംഘം വനത്തിനകത്ത് കുടുങ്ങി പോകുകയായിരുന്നു. പിന്നീട് ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇവരെ കണ്ടെത്താനായത്.
എന്നാൽ ഇവരെ കണ്ടെത്തിയെങ്കിൽ കൂടിയും ഇന്നലെ പ്രദേശത്ത് കനത്തമഴ പെയ്തതിനാൽ ഇവരെ മടക്കി കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഇവരെ ആർ ആർ ടി സംഘം തിരിച്ചെത്തിച്ചത്.














