പീച്ചിയിലെ കേരളാഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയൻറിസ്റ്റ്ഡോ.ടി.വി.സജീവ്
മുഖ്യപ്രഭാഷണം നടത്തി
ഏറ്റുമാനൂർ: ഇക്കോ കോമൺ എൻവയൺമെന്റ്റ് ആൻഡ് ഹ്യൂമൺ റൈറ്റ്സ് ഓർഗ്ഗനൈസേഷന്റ നേതൃത്വത്തിൽ സുസ്ഥിരമായ നല്ല നാളേക്കായി എന്ന വിഷയത്തിൽ സെമിനാർ നടന്നു.
നാട്ടുജീവികൾ കാട്ടിലേക്കിറങ്ങിയപ്പോൾ കാട്ടുജീവികൾ നാട്ടിലേക്ക് വന്നുതുടങ്ങി. കാടില്ലാത്ത ആലപ്പുഴയിലടക്കം പന്നികൾ നാട്ടിൽ ഇറങ്ങി. കാടിൻ്റെ വിസ്‌തീർണം കുറയുന്നതിനേക്കാൾ അധിനിവേശസസ്യങ്ങൾ കാട് കയറുകയുംകാടുകളുടേയും സസ്യജാലങ്ങളുടെയുംആരോഗ്യം ക്ഷയിച്ചു തുടങ്ങികയും ചെയ്‌തുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ പീച്ചിയിലെ കേരളാഫോറസ്റ്റ് റി സേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ്ഡോ.ടി.വി.സജീവ് പറഞ്ഞു. കഴിഞ്ഞ 50 -വർഷത്തിനിടെ നമ്മൾ ഉപയോഗിച്ചു തീർത്ത എണ്ണയുടെയും ശുദ്ധജലത്തിന്റെയും ധാന്യങ്ങളുടെയും കണക്ക് നോക്കിയാൽ ഇത്തരത്തിൽ നമുക്ക് ഇനിയും അനന്തമായി വികസിക്കാനാവില്ല എന്ന് പ്രമുഖ പരിസ്ഥിതി – സമ്പദ്ശാസ്ത്ര വിദഗ്‌ദൻ കെ. സഹദേവൻ പറഞ്ഞു. ഏറ്റുമാനൂർ പ്രസ്‌ക്ലബ് ഹാളിൽ നട ന്ന സെമിനാറിൽഡോ.ആഷാ പ്രഭാകരൻ,ഡോ.സ്‌മിത എന്നിവർ കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെപ്പറ്റിയും പ്രഭാഷണം നടത്തി.ബൾക്കീസ്ബാനു,
അക്സാമേരി ചെറിയാൻ, ചൈതന്യാ എസ്.നായർ എന്നിവർ പ്രസംഗിച്ചു.