മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ് . പോൾസ് ഹൈസ്കൂളിൽ 4 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അരുവിത്തുറ YMCA-യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.
ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ കുര്യൻ തടത്തിൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം,YMCA ഭാരവാഹികളായ ശ്രീ. ജോസിറ്റ് ജോൺ, ശ്രീ. ചാർളി പ്ലാത്തോട്ടം, ശ്രീ. സ്റ്റാൻലി തട്ടാംപറമ്പിൽ, കോച്ച് ശ്രീ. അഖിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.