മരിയ സദനത്തിന് അന്നദാനം നൽകി കാവുംകണ്ടം ഇടവക കൂട്ടായ്മ

spot_img

Date:

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയ സദനത്തിന് കൈമാറി ജീവകാരുണ്യസ്ഥാപനങ്ങളുടെ മാതൃക മധ്യസ്ഥയായ വിശുദ്ധ മദർ തെരേസായുടെ തിരുനാളിനോട് അനുബന്ധിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. നാനുറ്റി അമ്പത്തോളം അന്തേവാസികൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ് പാല മരിയ സദനം. വിവിധ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകുന്ന സഹായമാണ് മരിയസദനത്തെ മുന്നോട്ടു നയിക്കുന്നത്. സന്തോഷിന്റെ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഏതാനും പേർ ചേർന്നാണ് ഈ സ്ഥാപനം മുന്നോട്ട് നയിക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും മരിയ സദനത്തെ സാരമായി ബാധിച്ചു. കാവുംകണ്ടം ഇടവകയിലെ എല്ലാ ഭക്തസംഘടനകളും ചേർന്ന് ‘പാഥേയം’ എന്ന പേരിൽ നടത്തിയ അന്നദാനത്തിന് ജാതിമത ഭേദമില്ലാതെ നല്ല സഹകരണം ലഭിച്ചു. വസ്ത്രം, പലചരക്കുസാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ എന്നിവയും നൽകി. വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ജോർജ് വല്യാത്ത്, ടോം കോഴിക്കോട്ട്,ബിജു കോഴിക്കോട്ട്, ഹെഡ് മാസ്റ്റർ സണ്ണി വാഴയിൽ, അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, ലിസി ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related