വിശ്വാസ പ്രഖ്യാപന _ ലഹരി വിരുദ്ധ റാലി, ആവേശമായി ഫ്ലാഷ് മോബും

spot_img

Date:

പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗ് പൂവരണിയൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ പ്രഖ്യാപന ലഹരി വിരുദ്ധ റാലിയോടനുബന്ധിച്ച് വിളക്കുമരുത് ജംഗ്ഷനിൽ കുട്ടികൾ കാഴ്ചവെച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കെതിരെ ശക്തമായ താക്കീതുമായി ഒരു കൂട്ടം കുട്ടികൾ രംഗത്ത് ഇറങ്ങിയപ്പോൾ ജീവൻ്റെ വിലയെക്കുറിച്ച് ബോദ്ധ്യങ്ങൾ നൽകി പ്രോലൈഫ് എന്ന ആശയവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തി.

മനുഷ്യനെ ശാരീരികമായും, മാനസികമായും തകർക്കുന്ന സമൂഹ്യ വിപത്താണ് ലഹരിയെന്നും ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും, മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണെന്നും കൂടുതലായി കുട്ടികളിലും, യുവജനങ്ങളിലും പിടിമുറുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലയെന്നതും എന്താണെന്ന് അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ,വിഷാദം മാറ്റാൻ, ക്ഷീണം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്ത് ചെയ്യണമെന്നറിയാത്തവർ എന്നിങ്ങനെ ലഹരി വസ്തുക്കളിലേക്ക് മാറാൻ കാരണങ്ങൾ നിരവധിയാണെന്നും മൊബൈൽ ഫോണും, ഇന്റർനെറ്റും ജീവിതം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളും ഇതിന് കാരണമാകുന്നുണ്ടെന്നും ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണെന്ന വസ്തുതയും കുട്ടികൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തി. എല്ലാ ജീവനും പവിത്രമാണെന്നും ഗർഭസ്ഥശിശുക്കൾ ഉൾപ്പെടെ എല്ലാ വ്യക്തികളോടും മാന്യതയോടെയും അനുകമ്പയോടെയും പെരുമാറണമെന്നും കുട്ടികൾ ഉദ്ബോദിപ്പിച്ചു.

സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തോടനുബന്ധിച്ചു നടത്തിയ റാലി പൂരണി പള്ളി അങ്കണത്തിൽ നിന്നും വികാരി ഫാ. മാത്യു തെക്കേൽ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടികൾക്ക് സൺഡേസ്കൂൾ ഡയറക്ടർ ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, സൺഡേ സ്കൂൾ അധ്യാപകർ, എസ് എം വൈ എം, സി എം എൽ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related