അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായി. ഓള്‍ ഗേള്‍സ് ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പില്‍
പങ്കെടുക്കാനെത്തിയ കുട്ടികളെയാണ് കാണാതായത്. ഇവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. കെര്‍ കൗണ്ടി
പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്.













