ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തെ തുടർന്ന് കുളുവിൽ നിന്ന് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം
കണ്ടെത്തി. എൻ ഡി ആർ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ സംഘം തുടരുകയാണ്. ഇതോടുകൂടി ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 7 ആയി.












