പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ദൈവമാതാവിന്റെ ജൂബിലി തിരുനാളിന് ഇന്നലെ കൊടിയേറി. പാലാ ടൗണിലെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി.
വൈകുന്നേരം ളാലം സെന്റ് മേരീസ് പള്ളിയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം പ്രദക്ഷിണമായി വിശ്വാസികൾ പാലാ ടൗൺ അമലോത്ഭവ കപ്പേളയിൽ എത്തി. തുടർന്ന് നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ തിരുനാൾ കൊടി ഉയർത്തിയത്.
നേതൃത്വം നൽകിയവർ:
കൊടിയുയർത്തൽ ചടങ്ങുകൾക്ക് ഫാദർ ജോസ് കാക്കല്ലിൽ, ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ നേതൃത്വം നൽകി.
ചടങ്ങുകളിൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, ഫാദർ ജോബി കുന്നക്കാട്ട്, ഫാദർ സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാദർ സ്കറിയാ മേനാസറമ്പിൽ, ഫാദർ ജോർജ് തറപ്പേൽ, ഫാദർ ഐസക് പെരിങ്ങാമലയിൽ, ഫാദർ ആന്റണി നങ്ങാപറമ്പിൽ തുടങ്ങിയ വൈദികരും, കൈക്കാരന്മാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, ടോമി പാനായിൽ എന്നിവരും സന്നിഹിതരായിരുന്നു.
മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ബൈജു കൊല്ലമ്പറമ്പിൽ, പി.ജെ. ഡിക്സൺ പെരുമണ്ണിൽ, വി.എം. തോമസ് വലിയ കാപ്പിൽ, സജി അഗസ്റ്റിൻ പുളിക്കൽ, ജോഷി വട്ടക്കുന്നേൽ, ലിജോ ജോയി വട്ടക്കുന്നേൽ, അനുപ് ടെൻസൻ വലിയ കാപ്പിൽ, തങ്കച്ചൻ കാപ്പിൽ, ലിജോ ആനിത്തോട്ടം, ജോസുകുട്ടി പുവേലി, ജോമോൻ വേലിക്കകത്ത്, ബാബു ആന്റണി വെളുത്തേടത്ത് പറമ്പിൽ, ഐജു മേച്ചിറാത്ത്, ബേബിച്ചൻ ഇടേട്ട് എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.














