പാലാ :പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢ ലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടി ഉയർന്നു.മാർച്ച് 10 മുതൽ മാർച്ച് 19 വരെയാണ് തിരുന്നാൾ ആഘോഷിക്കുന്നത് .ഇന്നലെ 12.10 നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു .വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാദർ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 6 മുതൽ 9 വരെ നടത്തപ്പെടുന്നു .
എല്ലാ ദിവസവും 12.15 നു നൊവേനയും ദിവ്യ ബലിയും ഉണ്ടായിരിക്കും .മാർച്ച് 16 ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി .9 നു നൊവേന ദിവ്യബലി .6 നു ദിവ്യബലി .തുടർന്നുള്ള ദിവസങ്ങളിൽ 12.15 ദിവ്യബലി .പ്രധാന ദിവസമായ മാർച്ച് 19 ന് 10 ണ് ഉ ആഘോഷമായ പെരുന്നാൾ സമൂഹ ദിവ്യബലി.ദിവ്യ കാരുണ്യ ആശിർവാദം .കൊടിയിറക്ക് ഊട്ട് നേർച്ച .കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 6 മുതൽ 9 വരെ നടത്തപ്പെടും വൈകിട്ട് 6 മുതൽ 9 വരെയാണ് ദയ സമയം .