ഞീഴൂര്‍: മരങ്ങോലി സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറി. വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തില്‍ പുതുതായി നിര്‍മിച്ച മടുക്ക സെന്റ് ജോസഫ് കുരിശുപള്ളിയുടെ വെഞ്ചരിപ്പ് ഇന്നലെ വൈകൂന്നേരം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം ബിഷപ്പ് ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. ജോസഫ് പരിയാത്ത് അധ്യക്ഷത വഹിച്ചു. ഇലഞ്ഞി ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് ഇടംത്തുംപറമ്പില്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബെന്നി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്-വികാരി
റവ.ഡോ. ജോസഫ് പരിയാത്ത് കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം
ഫാ.മാണി കൊഴുപ്പന്‍കുറ്റി, സിമിത്തേരി സന്ദര്‍ശനം. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന-ഫാ.മാത്യു കവളംമാക്കല്‍. മൂന്നിന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വണക്കത്തിനു പ്രതിഷ്ഠിക്കുന്നു, 6.15ന് മടുക്ക കുരിശുപള്ളിയില്‍ ലദീഞ്ഞ്-പാലക്കാട് ബിഷപ്പ് മാര്‍.പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 6.30ന് വിവിധ പന്തലുകളില്‍ നിന്ന് മരങ്ങോലി കുരിശു പള്ളിയിലേക്കു പ്രദക്ഷിണം ആരംഭിക്കും. എട്ടിന് പ്രദക്ഷിണസംഗമം- മരങ്ങോലി കപ്പേളയില്‍, ലദീഞ്ഞ്, പ്രസംഗം-ഫാ.ഫിലിപ്പ് രാമച്ചനാട്ട്, 8.30ന് പ്രദക്ഷിണം പള്ളിയിലേക്ക്, ഒമ്പതിന് സമാപന പ്രാര്‍ത്ഥന, 9.15ന് ഫ്യൂഷന്‍ വിത്ത് ഗാനമേള (കുന്നലക്കാടന്‍സ്, മൂവാറ്റുപുഴ). 25ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന-ഫാ.ജോര്‍ജ് പീച്ചാനിക്കുന്നേല്‍, പ്രസംഗം-ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, 11.30ന് പ്രദക്ഷിണം, 12.15ന് സമാപനപ്രാര്‍ത്ഥന, പ്രസുദേന്തിവാഴ്ച, ഏഴിന് ഗാനമേള (അമല കമ്യൂണിക്കേഷന്‍സ്, കാഞ്ഞിരപ്പള്ളി).














