മരങ്ങോലി: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി റവ. ഡോ. ജോസഫ് പരിയാത്ത് തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു. ഫാ. മാണി കൊഴുപ്പൻകുറ്റി ചടങ്ങിൽ സഹകാർമ്മികത്വം വഹിച്ചു.
കൊടിയേറ്റത്തിന് ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിനങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ദിവ്യബലിയും പ്രദക്ഷിണവും ഉണ്ടായിരിക്കും. വരും ദിവസങ്ങളിൽ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുനാളിന്റെ പ്രധാന ദിവസമായ ഞായറാഴ്ച ആഘോഷമായ പാട്ടുക്കുർബാനയും തുടർന്ന് ടൗൺ ചുറ്റിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. തിരുനാൾ ഭംഗിയായി നടത്തുന്നതിനായി വികാരിയുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.












