കവിക്കുന്ന് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അപ്രേമിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. പള്ളി വികാരി ഫാ. ജോസഫ് വടകര തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
കൊടിയേറ്റിനെ തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.













