ഫിഷറീസ് വകിപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ് മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകിട്ട് അഞ്ചു വരെ അതത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 6235089191, 8129644919.
മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
Date: