വിൻസൻഷ്യൻ സന്യാസ സമൂഹത്തിന്റെ ഡി പോൾ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ മെന്റർ ജീനിയസ് അവാർഡ് പ്രശസ്ത സിനിമ സംവിധായകൻ ഭദ്രന് സമ്മാനിച്ചു. “സ്ഫടികം സിനിമയിലെ രക്ഷകർതൃത്വത്തിന്റെ ചേരുവകൾ എന്ന വിഷയത്തിൽ കോട്ടയം വിൻസൻഷ്യൻ പ്രോവിന്ഷ്യൽ ഹൌസ് ഓഡിറ്റോറിയത്തിൽ, സംവിധായൻ ഭദ്രന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ സമാപനത്തിലാണ് അവാർഡ് സമ്മാനിച്ചത്.
വിൻസൻഷ്യൻ സഭയുടെ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ജിൽസൺ മാത്യു കക്കാട്ടുപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം സംഘടിക്കപ്പെട്ടത്. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിന്റെ മാധ്യമ – വിദ്യാഭ്യാസ വിഭാഗം ജനറൽ കൗൺസിലർ റവ. ഡോ. ഷിന്റോ മംഗലത്ത് വി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗാനരചയിതാവും നിരൂപകനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ, മെന്റർ ജീനിയസ് അവാർഡ് സംവിധായകൻ ഭദ്രന് സമ്മാനിച്ചു. ഈ പരിപാടിയുടെ മോഡറേറ്റർ റവ. ഡോ. ജോർജ് കടുപ്പാറയിൽ എംസിബിഎസ് ആയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision