അമേരിക്കയിലുടനീളമുള്ള കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡില്‍ ഒരുമിച്ച് കൂടിയത് ഇരുനൂറിലധികം പേര്‍. കഴിഞ്ഞ
വേനൽക്കാലത്ത് ഇന്ത്യാനാപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബധിര കത്തോലിക്കാ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്. ഏപ്രിൽ 4-6
തീയതികളിൽ മേരിലാൻഡിലെ എമിറ്റ്‌സ്‌ബർഗിലുള്ള സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന പരിപാടി ബധിര സമൂഹത്തിനു വലിയ വിശ്വാസ അനുഭവമായി.