പ്രഥമ ആസ്പയർ ബീച്ച് സ്‌പോർട്‌സ് ഫെസ്റ്റിവൽ ഈ മാസം 20 മുതൽ 26 വരെ ആസ്പയർ പാർക്കിൽ നടക്കും. കായിക യുവജന മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ്
ഫോർ ഓൾ ഫെഡറേഷന്റെയും സഹകരണത്തോടെ ആസ്പയർ സോൺ ഫൗണ്ടേഷൻ (എസെഡ്എഫ്)ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീച്ച് സോക്കർ, ബീച്ച്
വോളിബോൾ, ഖത്തർ ടെന്നീസ്, സ്ക്വാഷ്, ബാഡ്മിന്റൺ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ബീച്ച് ടെന്നീസ് എന്നിവയുൾപ്പെടെ മൂന്ന് പ്രധാന കായിക ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്.