ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്ഞാതർ വെടിവച്ചത്. ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും
മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. പട്‌നയിലെ 1 പോളോ റോഡിലെ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് വെടിവെപ്പുണ്ടായിരിക്കുന്നത്.













