യു.എ.ഇയിലെ ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍
ശ്രമിക്കുന്നതിനിടെയാണ് നാലുപേര്‍ മരിച്ചത്. പാകിസ്ഥാന്‍ സ്വദേശിയായ മറ്റൊരാള്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ അപകടത്തിന്‍റെ ഞെട്ടലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്നാണ് സൂചന.