പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അധ്യാപക പരിശീലനം , ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, അക്കാദമിക നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision