ഏറ്റുമാനൂർ:ഫിലിം ഇൻഡസ്ട്രി ആൻഡ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ (ഫിക്കാവോ)വാർഷിക യോഗം സംസ്ഥാനഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡണ്ടായി ദിലീപ് കുമാർ നാട്ടകം,വൈസ് പ്രസിഡന്റുമാരായി സജിമോൻ, തോമസ്എബ്രഹാം,ജനറൽ സെക്രട്ടറിയായി ഗിരീഷ് ജി കൃഷ്ണ.ജോ. സെക്രട്ടറിമാരായി
സതീഷ് കാവ്യധാര ,അജിത സുധാകർ , ട്രഷററായി
വിമല ഗോപി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഭാരവാഹികൾ പത്രസമ്മേളന അറിയിച്ചു.സിനിമാ സെറ്റുകളിൽ കയറിയിറങ്ങി നടന്നിട്ടും ഒന്നും ആകാൻ സാധിക്കാത്ത കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട്.ഇവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനാണ് രൂപീകരിച്ചതെന്ന്
പ്രസിഡണ്ട് ദിലീപ് കുമാർ നാട്ടകം പറഞ്ഞു. 2022-ലാണ് സംഘടന രൂപവത്കരിച്ചത്. കലയുമായി ബന്ധപ്പെട്ട എല്ലാവർക്കും സംഘടനയിൽ അംഗമാകാം.
ഉയർത്തെഴുന്നേൽപ്പ് ടെലിഫിലിം
ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞു.
കുട്ടപ്പായിയും കൂട്ടിനിക്കറും എന്ന സീരിയൽ ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. ഇതോടൊപ്പം പ്രമുഖ താരങ്ങൾ ഉൾപ്പെടെ35- ൽ പരം കലാകാരൻമാർ വേഷമിടുന്ന മറവ് എന്ന സിനിമയുടെ ചിത്രീകരണവും
ആരംഭിക്കും.
പത്രസമ്മേളനത്തിൽ സതീഷ് കാവ്യധാര , അജിതാ സുധാകർ ,
ഇ.കെ. സാബു, ജി. ജഗദീഷ് തുടങ്ങിയവരും പങ്കെടുത്തു.