ഏറ്റുമാനൂർ: ഫിലിം ഇൻഡസ്ട്രി ആന്റ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ(ഫിക്കാവോ) യുടെ നേതൃത്വത്തിൽ സിനിമ, ടി. വി.കോമഡി രംഗത്തുള്ള പ്രമുഖ താരങ്ങളെയും അണിനിരത്തി മെഗാ സ്റ്റേജ് ഷോയുടെ ഉദ്ഘാടനം സെപ്റ്റബർ 28 -ന് ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ആലപ്പി രംഗനാഥ് അനുസ്മരണവും. സിനിമ , കോമഡി , സാഹിത്യം, കഥ, ഗായകരംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്യും. ഷോ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ സംഘാടകസമിതി രൂപീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.














