പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കയ്യാങ്കളിയിൽ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ CPO വിശാഖിനെ മർദിച്ച സംഭവത്തിലാണ് CPO കിരണിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കാർ പാർക്ക് ചെയ്യുന്നതുമായി
ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തുകയായിരുന്നു. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും നേരത്തെ മറുപരാതി നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ ഡ്യൂട്ടിയിൽ ആയിരുന്നു കിരൺ. സംഭവം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് ഡി ജി പിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ
കൂടിയാണ് നടപടി ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിരുന്നു. കിരണിന് വീട്ടിൽനിന്ന് ചോറുമായി എത്തിയ വാഹനം പാർക്ക് ചെയ്തത് സംബന്ധിച്ചുള്ള തർക്കമാണ് തമ്മിലടിയിലേക്ക് കലാശിച്ചത്.















