നെല്ല് സംഭരണം മാസങ്ങളായി മുടങ്ങിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. പാലക്കാട് ജില്ലയിലെ ഇരുപതിനായിരത്തോളം കർഷകരുൾപ്പെടെ സംസ്ഥാനത്തെ അൻപതിനായിരത്തോളം
കർഷകരാണ് പ്രതിസന്ധിയിലായത്. ജനുവരി അവസാനം നെല്ല് കൊയ്ത് ചാക്കുകളിലാക്കി വെച്ചു. നെല്ലെടുക്കാൻ പക്ഷെ സപ്ലെകോ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമമാണ്
സംഭരണത്തിന് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. മാ൪ച്ച് 15 നു ശേഷം അംഗീകരിച്ച പിആർഎസ് വായ്പകളുടെ പട്ടിക ബാങ്കുകൾക്ക് കൈമാറിയിട്ടില്ല.