ആയാംകുടി: മധുരവേലി അല്‍ഫോന്‍സാപുരം ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നൊവേനയും ഊട്ടുനേര്‍ച്ചയും ഇന്ന് മുതല്‍ 28 വരെ തീയതികളില്‍ നടക്കും. ഇന്ന് രാവിലെ 6.45 നും 9.15 നും വിശുദ്ധ കുര്‍ബാന, നൊവേന, 21, 22, 23 തീയതികളില്‍ വൈകൂന്നേരം 5.30 ന് വിശുദ്ധ കുര്‍ബാന. 24 ന് വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം,
നൊവേന-ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ കാര്‍മികത്വം വഹിക്കും. 25 ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ജോസഫ് മേയിക്കല്‍, 26 ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.തോമസ് കുറ്റിക്കാട്ട്. 27 ന് രാവിലെ 6.50ന് തിരുസ്വരൂപ പ്രതിഷ്ഠ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ജോണ്‍ ചാവേലില്‍, 8.30 നേര്‍ച്ച പായസം വെഞ്ചരിപ്പ്,
നാലിന് കുമ്പസാരം, അഞ്ചിന് എകെസിസിയുടെ നേതൃത്വത്തില്‍ വയോജനസംഗമം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ഏബ്രഹാം പാലയ്ക്കതടത്തില്‍, 28 ന് രാവിലെ പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ പത്തിന് തിരുനാള്‍ റാസ-ഫാ.നിതിന്‍ കല്ലറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, തിരുശേഷിപ്പ് വണക്കം.












