എഫ്സിആർഎ ബില്ലിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സംവാദത്തിന് വെല്ലുവിളിച്ച് ഹൈബി ഈഡൻ എംപി. എഫ്സിആർഎ നിയമ ഭേദഗതി വോട്ടെടുപ്പിന് ശേഷം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
ബില്ലിന് പിന്നിൽ ആർഎസ്എസ് പ്രത്യയശാസ്ത്രമാണ്. ക്രൈസ്തവരുടെ സ്കൂളുകൾ അടക്കം അടച്ചു പൂട്ടുകയാണ് നീക്കമെന്നും ഹൈബി ഈഡൻ പറഞ്ഞു. എഫ്സിആർഎ ബില്ലിൽ ആശങ്ക ഉയർന്നത് കൊണ്ടാണ് യുഡിഎഫ് എംപിമാർ ഡൽഹയിൽ എത്തിയത്.
സിബിസിഐ നിലപാട് അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ പറഞ്ഞത് മോദിയുടെ ഗ്യാരന്റി എന്നാണ്. എഫ്സിആർഎ ബില്ല് മോദിയുടെ ഗ്യാരന്റിയാണോയെന്ന് ഹൈബി ഈഡൻ ചോദിച്ചു. കേരളത്തിലെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിഭജിക്കാൻ വഖഫ് ഭേദഗതി ബില്ല് കൊണ്ട് വന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി.















