യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ളി കര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
പ്രതിയുടെ പുതിയ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ പ്രതി ഓടുന്നതാണ് ദൃശ്യം. ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെത്തിയ വനപ്രദേശത്തേക്ക് പ്രതി പോകുന്നതും കാണാം. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് യൂട്ടാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ അഭ്യര്‍ഥന.
യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ നിന്നാണ് ചാര്‍ളി കിര്‍ക്കിന് നേരെ വെടിയുതിര്‍ത്തതെന്നാണ് നിഗമനം. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ കഴുത്തിന് വെടിയേറ്റത്.













