കാപ്പുന്തല: ഫാത്തിമാപുരം ഫാര്‍മേഴ്‌സ് കമ്പിനിയുടെ കാര്‍ഷിക മൂല്ല്യവര്‍ദ്ധിത ഉത്പന്ന വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ നിര്‍വഹിച്ചു. ഫാത്തിമാപുരം പള്ളി വികാരി ഫാ.മാത്യു തേവര്‍കുന്നേല്‍, പിഎസ്ഡബ്യൂഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ വിപണന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി ആദ്യ വില്‍പനയും നബാര്‍ഡ് ജില്ലാ മാനേജര്‍ രെജി വര്‍ഗീസ് മുഖ്യപ്രഭാഷണവും നടത്തി. കടുത്തുരുത്തി, ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ശ്രീകല ദിലീപ്, സൈനമ്മ ഷാജു, തോമസ് പനയ്ക്കന്‍, കമ്പിനി ചെയര്‍മാന്‍ ജോസ് കെ.ജോര്‍ജ് കുരിശുംമൂട്ടില്‍, ഡയറക്ടര്‍ ജോയി ജോസഫ് പഴയകാലായില്‍, പിഎസ്ഡബ്യൂഎസ് പ്രോജക്റ്റ് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, മേരി സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
