spot_img

ഉത്ഥാനത്തിന്റെ പ്രത്യാശ അപ്പന്മാർക്ക് ഉണ്ടാകണം : മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ : ഉത്ഥാനത്തിൻ്റെ കണ്ണിലൂടെ നമ്മൾ കാര്യങ്ങൾ കണ്ട് ഐക്യത്തിലേക്ക് കടന്നുവന്നാലേ സമുദായ ശാക്തീകരണം നമ്മുക്ക് നല്ലതുപോലെ നടത്താൻ പറ്റൂ എന്ന് പിത്യവേദിയുടെ പ്രവർത്തനവർഷം ഉത്ഘാടനം ചെയ്‌ത്‌ പാലാ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ഒരുമിപ്പുകൾ നമ്മുക്ക് ആവശ്യമാണ്. അകൽച്ചകളിൽ നമ്മൾ ബലഹീനമാവുകയാണ്. അങ്ങനെ നിൽക്കുന്ന അപ്പന്മാർ ഉണ്ടാകുമ്പോഴാണ് നമ്മുക്ക് വളർച്ചയും ഒരുമയും അഭിമാനവും ഉണ്ടാകുന്നത്. സമുദായ ശാക്തീകരണ ചിന്തയിലേക്ക് വരുമ്പോൾ സമസ്ത മേഖലയിലും പ്രത്യേകിച്ച് നമ്മുടെ വീടുകൾ ഉൾപ്പെടെ ശാക്തീകരിക്കപ്പെടുമ്പോൾ അതിന്റെ ശക്തിയും ഐക്യവും മറ്റിടങ്ങളിലേക്ക് കൈമാറ്റം ചെയ്യുമെന്ന് പിതാവ് പറഞ്ഞു.

രൂപതാ പിത്യവേദി പ്രസിഡൻ്റ് ജോസ് മുത്തനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ഫാമിലി അപ്പ‌സ്തോലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിൽ എല്ലാവരെയും സ്വാഗതം ചെയ്തു. രൂപതാ സെക്രട്ടറി ബിൻസ് തൊടുകയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രകടനങ്ങൾ നടത്തിയ ഇടവകകൾക്ക് സമ്മാനങ്ങൾ നൽകി. പിത്യവേദി രൂപതാ വൈസിപ്രസിഡൻ്റ് ശ്രീ സെബാസ്റ്റ്യൻ തോമസ് പനക്കക്കുഴി എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് നടന്ന ‘എഹാദ്’ 2026 സമുദായ ശാക്തീകരണ സമ്മേളനത്തിൽ ആമുഖ പ്രസംഗത്തിലൂടെ സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ സംസാരിച്ചു. ഫാമിലി അപ്പസ്തോലേറ്റ് അസി. ഡയറക്‌ടർ ഫാ. മാത്യു കാടൻകാവിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ശ്രീ ജോസ് ജോൺ കീലത്ത്, ശ്രീ ജോസഫ് വടക്കേൽ, ശ്രീ ജോർജ് ജോസഫ് നരിക്കാട്ട് എന്നിവർ പിത്യവേദിയെക്കുറിച്ച് സംസാരിച്ചു. സമുദായ ശാക്തീകരണ വർഷവും പിത്യവേദിയും എന്ന വിഷയത്തെക്കുറിച്ച് എസ്. എം. വൈ. എം. ഗ്ലോബൽ പ്രസിഡന്റ് ഫാ. ജോക്കബ് ചക്കാത്തടം സംസാരിച്ചു. ചർച്ചയ്ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷം രൂപതാ പിത്യവേദി ട്രഷറർ ശ്രീ ജോർജ് ടിക്സൺ മണിമലത്തടത്തിൽ ഏവർക്കും നന്ദി പറഞ്ഞു.

പാലാ രൂപത പിതൃ്യവേദിയുടെ പ്രവർത്തനവർഷ ഉദ്ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related