പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജീവനൊടുക്കിയ ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദയുടെ മരണത്തില്‍ കേസടുത്തതില്‍ ആശ്വാസമെന്ന് പിതാവ് പ്രശാന്ത് . മൂന്ന് അധ്യാപകര്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം. തുടര്‍നടപടികള്‍ ഉടനെ ഉണ്ടാകും എന്നാണ് പൊലീസ്
അറിയിച്ചതെന്നും ആശിര്‍നന്ദയുടെ പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്തതായാണ് അറിയുന്നത്. ജുവനൈല്‍ ജസ്റ്റസ് ആക്റ്റ് പ്രകാരമാണ് കേസ്. ബാലാവകാശ ലംഘനം നടത്തി എന്നതിലാണ് കേസെടുത്തത്. ആത്മഹത്യപ്രേരണ കുറ്റം ചേര്‍ക്കണം എന്നാണ് ഞങ്ങള്‍ ആദ്യം മുതല്‍ക്ക്
ആവശ്യപ്പെടുന്നത്. എന്നാലേ നീതി ലഭിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസ് ആശിര്‍നന്ദയുടെ അമ്മയുടെ മൊഴി എടുത്തുവെന്നും പിതാവ് വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിയാണെങ്കിലും കേസെടുത്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.












