പാലാ: കേരളത്തിലെ സുപ്രസിദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠ ഇന്ന് നടന്നു. പാലാ രൂപത ബിഷപ്പ് എമിരറ്റിസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
തുടർന്ന് പ്രധാന തിരുനാൾ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നതിനുള്ള കഴുന്നുകളുടെ വെഞ്ചിരിപ്പ് നടന്നു. 26, 27, 28 തീയതികളിൽ കഴുന്ന് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന സൗഭാഗ്യ ഭാഗ്യം നിയോഗം വെച്ചുള്ള തിരുകർമ്മങ്ങളണ് ഇന്ന് നടക്കുന്നത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞ് 3:00 വൈകുന്നേരം 5.00, 7:00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 6. 30ന് ദേവാലയത്തിൽ ജപമാല പ്രാർത്ഥനയും ഉണ്ടായിരിക്കും.














