സ്വാശ്രയ കോളേജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ നല്കണം: ജോഷ്വ മാർ ഇഗ്നാത്തിയോസ്

Date:

കേരളത്തിലെ സ്വാശ്രയ ആർട്ട്സ് ആൻറ് സയൻസ് കോളേജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ നല്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.

ആർട്ട്സ് ആൻറ് സയൻസ് കോളേജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ

കേരളകത്തോലിക്ക അൺഎയിഡഡ് ആർട്ട്സ് ആൻറ് സയൻസ് കോളേജ് അസോസിഷന്റെ രണ്ടാമതു പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. എഴുപതു ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന സ്വാശ്രയ കോളേജുകളെ ഉന്നത നിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്ന നയം ഗവണ്മെന്റ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലുവ, ഭാരതമാതാ കോളേജിൽ വച്ചുനടന്ന യോഗത്തിൽ പ്രസിഡന്റ് റവ.ഡോ.ജിബി ജോസ് അദ്ധ്യക്ഷനായിരുന്നു. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ചാൾസ് ലിയോൺസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ .വി. ചാക്കോ സ്വാശ്രയ കോളേജുകളുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു.സെക്രട്ടറി  റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരതമാതാ കോളേജ് ഡയറക്ടർ യോഗത്തിനു സ്വാഗതവും ചേർത്തല നൈപുണ്യം കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ബൈജു ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...