വാഴവെട്ട് കർഷകരോടുള്ള സർക്കാർ വെല്ലുവിളി: അഡ്വ. ബിജു പറയന്നിലം

spot_img

Date:

വാരപ്പെട്ടി: കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന്മാർ കർഷകന്റെ കുലച്ച വാഴകൃഷി വെട്ടി നശിപ്പിച്ചത് കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ദാർഷ്ട്യവും വെല്ലുവിളിയുമാണ് തെളിയിക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. 

ജനാതിപത്യ സംവിധാനത്തിൽ ഉദ്യോഗസ്ഥരാജ് ഒരു കാരണവശാലും അനുവദിക്കില്ല എന്നും കർഷക വിഷയങ്ങളിൽ സർക്കാർ ഉദാസീനത വെടിഞ്ഞ് കർഷകരോടൊപ്പം നിലകൊള്ളണമെന്നും ഈ കർഷകന്റെ ബാങ്ക് ലോൺ സർക്കാർ അടച്ച് തീർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അഡ്വ. ബിജു പറയനിലം ആവശ്യപ്പെട്ടു. കുലച്ച വാഴ വീണ്ടും വളരില്ല എന്നിരിക്കെ ബാലിശമായ കാരണങ്ങൾ പറഞ് കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചത് ഉദ്യോഗസ്ഥ വീഴചകൾ മറച്ച് വക്കുന്നതിനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്. ഈ വാഴവെട്ടലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ഇവരെ വെള്ള പൂശുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമങ്ങൾ അവസാനിപ്പിക്കുകയും വേണം.  

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി, ഐയ്പച്ചൻ തടിക്കാട്ട്, കോതമംഗലം രൂപത ഡയറക്ടർ ഫാ. ഇമ്മാനുവൽ പിച്ചളക്കാട്ട്, രൂപത ഭാരവാഹികളായ ജോസ് പുതിയേടം, ജോൺ മുണ്ടംകാവിൽ, അബി മാത്യൂസ് തുടങ്ങിയവർ അടങ്ങിയ സംഘം വാരപ്പെട്ടിയിലെ സ്ഥലം സന്ദർശിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related