spot_img

വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി

spot_img

Date:

പാലാ: വയനാട് ദുരന്തം അത്യന്തം ദുഃഖകരമാണെങ്കിലും അതിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാൻ ഇടയായത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ കർഷക പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗീകമായി കേന്ദ്ര സർക്കാർ തന്നെ കണ്ടതിനാലാണ് പിന്നീട് ഡോ. കസ്തൂരിരംഗൻ കമ്മറ്റിയെ നിയമിച്ചത്.

ലോകമെമ്പാടും അതിപുരാതന കാലം മുതൽ അനേകം മഹാപ്രളയങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പ്രളയം ഉണ്ടായത് ആയിരത്തിതൊള്ളായിരത്തി ഇരുപത്തി നാലിലാണ്. അന്ന് പശ്ചിമഘട്ടത്തിൽ യാതൊരു കൈയേറ്റവും ഉണ്ടായിരുന്നില്ല. പ്രളയത്തിൻ്റെ കാരണം പശ്ചിമഘട്ടത്തിലെ കൈയേറ്റമല്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

വയനാട് ദുരന്തത്തെപ്പറ്റി പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി വിശദമായ പഠനങ്ങൾക്ക് ശേഷം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായത് ഉൾവനത്തിലാണെന്നും അവിടെ നിന്നും ഒഴുകി വന്ന മരങ്ങളും മറ്റും തടഞ്ഞു നിന്ന് ഡാം പോലെയാവുകയും അത് വീണ്ടും വെള്ളം കൂടി തകർന്നാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കിയെങ്കിലും ദുരന്തത്തിന് കർഷകരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ല. ദുരന്തത്തിൻ്റെ മറവിൽ കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കാനുള്ള ശ്രമം ചെറുക്കുവെന്നും കത്തേലിക്ക കോൺഗ്രസ് പ്രഖ്യാപിച്ചു. ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കിയും കർഷകർക്ക് ദ്രോഹം വരാത്ത രീതിയിലും അന്തിമ നോട്ടിഫിക്കേൻ പുറപ്പെടുവിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.തോമസ് പനക്കകുഴിയിൽ, ജോയി കണിപറമ്പിൽ, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൻ ചെറുവള്ളി,ഫാ. മൈക്കിൾനരിക്കാട്ട്, സാബു പൂണ്ടികുളം,ബന്നി കിണറ്റുകര, ജോർജ് തൊടുവനാൽ, ജോഷി പള്ളിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related