കണ്ണൂർ : വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ പള്ളിപ്പുറം തോമസ് കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരികൂടിയായ താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇൻഫാം ദേശീയ ജനറൽ ബോഡി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയോരമേഖലയുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം വർധിച്ചുവരുന്നു. മാസങ്ങളായി വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു ജീവൻകൂടി പൊലിഞ്ഞപ്പോഴാണു വനംവകുപ്പ് നടപടികളിലേക്കു നീങ്ങു ന്നത്. വയനാട്ടിൽ മാത്രം 30ഓളം കർഷകരാണ് വന്യമൃഗങ്ങ ളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കടുവയുടെ സാന്നി ധ്യം മൂലം വിവിധ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമായിരി ക്കുകയാണ് -ബിഷപ് ചൂണ്ടിക്കാട്ടി.വർഷങ്ങളായി കൃഷിനാശ വും സാമ്പത്തികത്തകർച്ചയും നേരിടുന്ന കർഷകരുടെ സ്ഥി തി ദയനീയമാണെന്നും ഇതു കടുത്ത മനുഷ്യാവകാശ ലംഘ നമാണെന്നും സമൂഹം പ്രതികരിക്കാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണം മൂലം ഇനിയൊരു ജീവൻ നഷ്ടപ്പെടാതി രിക്കാനുള്ള നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയസമിതി അംഗം ജോസ് എടപ്പാട്ട് വാഴക്കുളം സ്വാഗതവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി നന്ദിയും പറഞ്ഞു.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
