കോട്ടയം: സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത 2016 മാർച്ച് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു. 2014 മാർച്ച് 31 എടുത്ത വായ്പകളാണ് ഇളവനുവദിക്കുന്നതിനായി ഇതുവരെ കർഷിക കടാശ്വാസ കമ്മീഷൻ പരിഗണിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം പ്രളയ ബാധിത മേഖകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയുള്ള വായ്പകൾക്ക്കടാശ്വാസകമ്മീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാം.
കാർഷിക കടാശ്വാസം: 2016 മാർച്ച് 31 വരെയുള്ള വായ്പകൾ ഉൾപ്പെടുത്തും
Date: