കോട്ടയം: പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഗ്രാമതലത്തിൽ കർഷക ഉൽപ്പാദക കമ്പനികൾ ആരംഭിക്കുന്നതിന് കേരള ബാങ്ക് പ്രോൽസാഹനം നൽകുമെന്ന് ജില്ലാ ജനറൽ മാനേജർ റ്റി.പി. ജോസഫ് അഭിപ്രായപ്പെട്ടു. കോട്ടയത്ത് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലയിലെ കർഷക കൂട്ടായ്മകളുടെ നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, നീലൂർ ബാങ്ക് & എഫ്.പി.ഒ പ്രസിഡൻ്റ് മത്തച്ചൻ ഉറുമ്പുകാട്ട്, പാറത്തോട് ബാങ്ക് പ്രസിഡൻ്റ് ജോർജുകുട്ടി ആഗസ്തി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം ജോസഫ് ചാമക്കാല, കേരള ബാങ്ക് സീനിയർ മാനേജർ മനോജ് എ.ജി, കാഞ്ഞിരപ്പള്ളി എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം അജയ് വി.റ്റി, മീനച്ചിൽ എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം ടോമി ജോസഫ്, പൂഞ്ഞാർ എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം അലൻ അഗസ്റ്റിൻ വാണിയപുരയിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗവും സ്റ്റേറ്റ് റിസ്സോഴ്സ് പേഴ്സണുമായ ഡാൻ്റീസ് കൂനാനിക്കൽ കൺവീനറായി ജില്ലാ തല കർഷക സംരംഭക കൂട്ടായ്മ രൂപീകരിക്കുകയും സർക്കിൾ സഹകരണ യൂണിയനുകളുടെ സഹകരണത്തോടെ കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ താലൂക്കുതലത്തിൽ പ്രാദേശിക സഹകരണ സംഘങ്ങളുടെ സംയുക്ത നേതൃ സംഗമങ്ങൾ നടത്തുന്നതിനും ബാങ്ക് ഭരണസമിതികളിലെത്തി കാർഷിക സംരംഭക സാധ്യതകൾ വിശദീകരിക്കുന്നതിനും തീരുമാനിച്ചു. ബാങ്ക് ഭരണ സമിതികളിൽ പദ്ധതി വിശദീകരണ യോഗം ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക – 9961668240.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular